Vividha camp day 1
"വിവിധ" നാമധേയമായ പഞ്ചദിന സമൂഹ സഹവാസ ക്യാമ്പിന് 3/9/24 ന് തുടക്കമായി.രാവിലെ 8.30 ന് തന്നെ രജിസ്‌ട്രേഷൻ ആരംഭിച്ചു, ശേഷം 9.30 ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർത്ഥികൾ മാർച്ച് പാസ്റ്റ് നടത്തി.കോളേജ് പ്രിൻസിപ്പൽ ശ്രീ. റിജു ജോൺ പതാക ഉയർത്തൽ കർമം നിർവഹിച്ചു.വിവിധയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ജേക്കബ് അച്ഛന്റെ അധ്യക്ഷതയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. കെ ഗോപൻ നിർവഹിച്ചു.12.00 മണിയോട് കൂടി പ്രശസ്ത കവി ശ്രീ, കുരീപ്പുഴ ശ്രീകുമാർ 'വിവിധ'യുടെ ആശയം അവതരിപ്പിച്ചു. 1.45 ന് തന്നെ മാധ്യമപ്രവർത്തകനായ നിഷാന്ത് മാവിലവീട്ടിൽ "ചിരിയിൽ നിന്നും ചിന്തയിലേക്ക് "എന്ന വിഷയത്തിൽ നമ്മോട് സംവദിക്കാൻ എത്തി, ഒരു പ്രസംഗത്തിലുപരി ചോദ്യങ്ങൾ ചോദിച്ചും മറുപടി പറഞ്ഞും വിദ്യാർത്ഥികളുടെ സജീവ പങ്കാളിതത്തോടെ മുന്നോട്ട് പോയ സെക്ഷൻ ആയിരുന്നു അത്. 'വിവിധ'യുടെ ആദ്യ ദിനത്തിലെ അവസാന സെക്ഷൻ നയിക്കാൻ എത്തിയത് കേരള സാക്ഷരത മിഷന്റെ ഡയറക്ടർ ആയ ശ്രീമതി എ ജി ഒലീന ടീച്ചർ ആണ്.ലിംഗ സമത്വം എന്ന പ്രസക്തമായ വിഷയത്തെ 'വിവിധ'യുടെ വേദിയിൽ വളരെ മനോഹരമായി തന്നെ വിശദീകരിക്കാൻ ടീച്ചർക്ക് കഴിഞ്ഞു. ഇതോടെ ക്യാമ്പിന്റെ ഒന്നാം ദിവസം പൂർത്തിയായി.




Comments
Post a Comment